അവള്‍ വരുവാളാ……….

ആ സ്കൂള്‍ മുറ്റത്ത് കയറിയപ്പോള്‍ വരേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍ ,
ആ കലാലയത്തില്‍ നിന്നും എനിക്ക് നഷ്ടപെട്ട എന്തോ ഒന്ന് ഞാന്‍ വീണ്ടും കണ്ടു … അത് എനിക്ക് കൂടുതല്‍ നഷ്ടബോധം ഉണ്ടാക്കി, പറന്നു പോയ കിളികള്‍ എവിടെയോ ചേക്കേറിയിരിക്കാം … കാലം ഒരുപാട് കടന്നു പോയിരിക്കുന്നല്ലോ .. മഞ്ഞു കലവും മഴക്കാലവും അനവധി തവണ വന്നു പോയി ..

ഒരുപാട് കുട്ടികള്‍, അവരെ കുട്ടികള്‍ എന്ന് വിളിച്ചുകൂടാ, അവര്‍ എല്ലാവരും യുവാക്കളും യുവതികളും ആയിരിക്കുന്നു. പെണ്‍കുട്ടികള്‍ പലരും മേക്കപ്പ് ഇട്ടു തുടങ്ങിയിരിക്കുന്നു. എല്ലാവരെയും നോക്കാന്‍ തോന്നിയില്ല. ആരോ എന്നെ ശ്രദ്ധിക്കുന്നപോലെ ഒരു തോന്നല്‍, ചിലപ്പോള്‍ തോന്നല്‍ ആകാം, ഒരു കോളേജ് കടന്നു പോന്നിരിക്കുന്നു എങ്കിലും എന്നും മനസ്സില്‍ ഉള്ള സൗഹൃദം അവര്‍ക്കൊപ്പം ആണ് . ബാല്യകാലത്തെ കൂട്ടുകാരെയും പ്രണയവും ഒരിക്കലും മറക്കാനാവില്ലല്ലോ.

അവിടെ ഞാന്‍ പ്രണയിച്ച ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവളും കാലത്തിനൊപ്പം മാറിയിരിക്കണം. ഞാന്‍ അല്പം പഴഞ്ചന്‍ ആണെന്ന ഒരു ആരോപണം സൗഹൃദ സംഭാഷണങ്ങളില്‍ വരാറുണ്ട്. ഫ്രീക് ആവണം അത്രേ ..
” ചിന്തകള്‍ ഇന്നോവേറ്റിവ്‌ ആകണം എന്നെ ഞാന്‍ ആഗ്രഹിച്ചത്.” സമയം ആകുമ്പോള്‍ ശ്രമിക്കാം.

അല്ലാതെ ഈ ഗ്രാമത്തില്‍ കിടന്നു എന്ത് ഫ്രീക്. നാട്ടുകാര്‍ കോപ്രായം എന്ന് പറയും. വീട്ടുകാര്‍ സെന്‍സര്‍ ചെയ്യും . എന്തിനു പുലിവാലുകള്‍. നാട് വിട്ടു ഒരു ജോലിയും കൂലിയും ആകുമ്പോള്‍ ആവാം ” കോപ്രായങ്ങള്‍ ”

അവളെ കണ്ടപ്പോള്‍ ഒരിക്കല്‍ കൂടി മനസൊന്നു ചാടി, “കുട്ടി ഞാന്‍ ആ സ്കൂള്‍ വരാന്തയില്‍ വെച്ചു നിന്നോട് പറഞ്ഞ പ്രണയം ഇപ്പോഴും എന്‍റെ മനസ്സില്‍ ഉണ്ട് ” എന്ന് പറഞ്ഞാലോ ..

ഇത്രയും വര്‍ഷമായിട്ടും നിന്‍റെ സൂക്കേട്‌ മാറിയില്ലേടാ എന്ന് മറ്റുള്ളവരുടെ മുന്‍പില്‍ വെച്ചു എന്നോട് ചോദിച്ചാല്‍ എനിക്ക് എന്നോട് തന്നെയുള്ള ബഹുമാനം കാറ്റില്‍ പറന്നു പോകും ..

നേരെ മുഖത്ത് നോക്കി ഒരു പെണ്‍കുട്ടിയോട് പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ ……..

കൂട്ടുകാരന്‍റെ ഉപദേശം ആണ് …

അപ്പോള്‍ ഞാന്‍ പറയും .. അളിയാ നമുക്ക് പ്രായം ആയിട്ടില്ലല്ലോ, ആകുമ്പോള്‍ നമുക്ക് നോക്കാം ..

(ഇത് എന്‍റെ പ്രണയ സംഹിതയിലെ ഒരു എട് മാത്രം, ആരംഭം ഇതല്ല , അവസാനവും ) jdwmT1cjafa

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s