മഴ വര്‍ണങ്ങള്‍

വീണ്ടും ഒരു മഴക്കാലം. മഴ പെയ്യും … പെയ്തു തീരും .. വീണ്ടും പെയ്യും .. ആഴിമുഖത്തില്‍ നിന്നും ആകാശനീലിമയില്‍ ദുഖിച്ചു നിന്ന അപ്സര കന്യക തന്‍റെ ദുഖത്തെ ഭൂമി ദേവിക്ക് സമര്‍പിച്ചു. മഴയെ സ്നേഹിച്ചു പോയ കുട്ടികാലം ആയിരുന്നു എന്റെതും . “മഴയതിരങ്ങിയാല്‍ അടി ” എന്ന് പറഞ്ഞു അടുപ്പില്‍ നനഞ്ഞ വിറക് തീ പിടിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ കണ്ണ് വെട്ടിച്ചു മുട്ടതിറങ്ങുന്ന ഞാനും അനിയനും. ജീര്‍ണിച്ച ഉത്തരം താങ്ങി നിറുത്തുന്ന പല്ലി ഞങ്ങളെ സഹകരിക്കും ” എന്നെ ഒന്ന് സഹായിച്ചു കൂടെ ” മഴയുടെ രസത്തില്‍ അതിന്‍റെ വാക്കുകള്‍ അവഗണിക്കും. ചോര്‍ന്നൊലിക്കുന്ന ഓടുകള്‍. മഴതുള്ളി സംഭരണം. പതഞ്ഞൊഴുകുന്ന കലങ്ങിയ മഴവെള്ളം. എന്തെല്ലാം രോഗങ്ങളാണോ ഉണ്ടാവുക .

ബ്രേക്ക്‌ ഫാസ്റ്റ് ഇല്ലാത്ത ഒരു ജീവിതം. പട്ടിണി എന്ന് പറഞ്ഞു കൂടാ . പഞ്ഞം എന്ന പദം അനുയോജ്യം. മുന്ന് നേരം അന്നം സാധ്യമല്ല. ഉച്ചക്ക് ലഭിക്കുന്ന കഞ്ഞിക്ക് നല്ല രുചിയവും. അച്ചാറും പപ്പടവും ഉണ്ടാകും. വരാന്തയില്‍ നനഞ്ഞു നില്‍ക്കുന്ന കോഴികള്‍. അവയുടെ അടുത്ത് അടുത്തിടെ പ്രസവിച്ച ആടും കുഞ്ഞുങ്ങളും. എന്‍റെ നിരബന്ധം കൊണ്ടാണ് ആടിനെ വാങ്ങിയത് . ഇത് പോലെ കഴിഞ്ഞ മഴയത്ത് ഒരു ചാക്ക് നൂലുമായി അയല്‍കാരി ചിന്നമ്മ ചേടത്തിയുടെ ആട്ടിന്കൂടിനടുത് കാവലിരുന്നു വാങ്ങിയ ആട്ടിന്കുഞ്ഞു ഇപ്പോള്‍ പ്രസവിച്ചിരിക്കുന്നു . രണ്ടു കുഞ്ഞുങ്ങളും ഉണ്ട്. കുടുക്ക പൊട്ടിച്ച കാശു കൊടുത്തു വാങ്ങിയ എന്‍റെ ആട് .

കോഴികള്‍ അമ്മയുടെത് ആണ് . മുട്ട വിറ്റ് കിട്ടുന്ന പണം അമ്മയുടെ സ്വന്തം സമ്പാദ്യം ആണ് . ഉറുമ്പ് കൂട്ടി വെക്കുന്നപോലെ കൂട്ടി വെച്ചു പഞ്ഞമാസത്തില്‍ പട്ടിണി മാറ്റാന്‍ ഉണക്ക കപ്പ വാങ്ങി ചെരയില്‍ സൂക്ഷിക്കും.
എല്ലാം ഒരു മാനേജ്‌മന്റ്‌ സ്കില്‍ ആണ് .

ഒരു സ്വപ്നമെന്ന പോലെ നടന്നു മുന്നോട്ട് , പിറകെ സൂക്ഷിച്ചു എന്ന് പറയാന്‍ അമ്മ ഉണ്ടായിരുന്നു .. അതാണ് എന്‍റെ ശക്തിയും . യാത്രകള്‍ പിന്നിട്ടു ഇവടെ നില്‍ക്കുമ്പോള്‍ ലാഭമോ നഷ്ടമോ ? അറിയില്ല . ഇടിഞ്ഞു പോളിയരായ മുത്തച്ഛന്റെ സ്വത്തു ഭാഗം വെച്ചു . പടിയിറങ്ങിയപ്പോള്‍ രണ്ടു കട്ടിലും കരി പിടിച്ച കുറെ പത്രങ്ങളും മാത്രം . ലോകത്തിന്‍റെ മാറ്റം , അതുല്കൊണ്ട് മുന്‍പില്‍ കണ്ട വഴിയെ നടന്നു .

മറ്റൊരു മഴ എന്നെ പിന്തുടരുന്നു എന്ന ബോധത്തോടെ …

മഴ വര്‍ണ ലോകം തീര്‍ക്കുന്നതും കാത്ത് യാത്ര തുടരുന്നു … 02-KI-RAIN_825124f

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s