ഒരു ഐ ടി പ്രൊഫെഷണല്‍ – ജീവിതവും മരണവും

 

Trying to wrap his head around this problem
A young businessman looking frustrated at the office

കാലം മാറുന്നു . മഴ മേഘങ്ങള്‍ ആകാശ നീലിമയില്‍ വിഹരിക്കുന്നു . ഒരു മഴയുടെ ലക്ഷണം കാണുന്നുണ്ട് . കേശവാ മഴ വരുന്നുണ്ട് , വരമ്പ് വെട്ടിയോ നീയ് …. വെല്യച്ചന്‍ പറഞ്ഞു തീര്‍ന്നതും കറുത്തിരുണ്ട മാനത്ത് വെള്ളിവെളിച്ചം തിളങ്ങി . ഇടി വെട്ടുന്നു ഉണ്ണി ടി വി ഊരി ഇട്ടേക്കു .. അച്ഛാ ഞാന്‍ ഈ സിനിമ കണ്ടോട്ടെ .. വേണ്ട ,പിന്നെ ഒന്നും പറഞ്ഞില്ല. അതിനു അപ്പുറം എന്തെങ്കിലും പറയാന്‍ എനിക്ക് ഭയം ആയിരുന്നു . ഇന്ന് എറണാകുളത്തെ വലിയ ഫ്ലാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്നും അകലേക്ക് നോക്കുമ്പോള്‍ ഒരു വെള്ളി വെളിച്ചം ആണ് എന്നെ ഇന്ന് ഇതെല്ലാം ഓര്‍മിപ്പിച്ചത് . ഇന്‍ഫോ പാര്‍കില്‍ ജോലി ചെയ്യുന്ന ഉണ്ണി കൃഷ്ണന്‍ എന്തിനു ആകാശത്തേക്ക് നോക്കണം . മനസ്സില്‍ മറ്റു ചിന്തകള്‍ ഒന്നും പാടില്ല . ഒണ്‍ലി SQL ,Java , ആര്‍ക്കോ വേണ്ടി തയാറാക്കുന്ന സോഫ്റ്റ്‌വെയര്‍ . എന്റെ കമ്പനി , പുതിയ പ്രൊജക്റ്റ്‌ , അതിന്‍റെ വിജയം, അതിന്‍റെ ലാഭം… അങ്ങനെ ഒരു applied software life.
കമ്പനി ഈ മാസം എനിക്ക് നല്‍കുന്ന പുതിയ ഓഫര്‍ ആണ് ഈ ഫ്ലാറ്റ്. പ്രൊജക്റ്റ്‌ മാനേജര്‍ എന്ന പേരില്‍ ഞാന്‍ മാടുകളെ പോലെ പണിയെടുപ്പിക്കുന്നതിനു എന്‍റെ ബോസ്സ് എനിക്ക് നല്‍കിയ സമ്മാനം. പക്ഷെ ആ മഹാന് ഈ സമ്മാനം ഒരു ജീവന്‍റെ വിലയാണ് എന്ന് അറിയില്ലല്ലോ. സുശില്‍ എന്ന ചെറുപ്പകാരന്‍ ഉപേക്ഷിച്ചു പോയ ജീവിതത്തിന്‍റെ വിലയാണെന്ന് അറിയില്ലല്ലോ . അദ്ദേഹം പറഞ്ഞു ” Oh my God, I can’t belive this unni, How this boys got heart attack in their youthfulness, What is his age ? അതെ ചെറുപ്രായത്തില്‍ അവന്‍ പോയി . ഒരു കുടുംബത്തിന്‍റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു പോയത് ഈ മനുഷ്യന്‍ അറിയുന്നുണ്ടോ ?
ഇത് തന്നെ ആവും എന്‍റെ കീഴില്‍ ജോലി ചെയ്യുന്നവരുടെയും ചിന്ത. ഞാന്‍ ഒരു ” Ring Master ” ആണത്രേ .
സത്യം ആണ് . അവരുടെ കണ്ണുകളില്‍ . പക്ഷെ ആ സത്യത്തിനു മറ്റൊരു മുഖം കൂടി ഉണ്ടെന്നു അവര്‍ അറിയുന്നുണ്ടോ? ഞാനും അവരെപോലെ തന്നെ അല്ലെ . സമ്പാദ്യം എന്നതില്‍ മനമുടക്കി കിടക്കുന്ന ഒരു സമുഹം. ആ സമുഖത്തില്‍ ഒരു മുഖം എനിക്കും ഉണ്ട് .

എന്തോ തല കറങ്ങുന്നു . മനസ്സില്‍ പല ചിന്തകളും കടന്നുപോകുന്നു . ഈ വരുന്ന ചിങ്ങത്തില്‍ ഉണ്ണിയുടെ കല്യാണം നടത്തണം . അമ്മ അച്ഛനോട് പറയുന്നത് മാളുട്ടി കേട്ടുവത്രേ . അവള്‍ എന്‍റെ spy ആണ് . വെല്യെചിയുടെ മോളാണ് . പുതിയ ഫ്ലാറ്റ് കിട്ടിയപ്പോള്‍ അതില്‍ ഒരു കുടുംബം സ്വപ്നം കണ്ടിരുന്നു . പക്ഷെ എന്തെ ഇങ്ങനെ . ഇപ്പോഴും enegetic ആയ ഞാന്‍ എന്തെ തളരുന്നു . ശരീരവും മനസും ഒരുപോലെ .

ആകാശം രക്തവര്‍ണത്തില്‍ ആയിരിക്കുന്നു . ഒരു തൂവല്‍ പോലെ എന്‍റെ ഭാരം ഇല്ലാതെ ആകുന്നു . ബാല്കണിയില്‍ നിന്നും താഴേക്ക് ഭൂമിയിലേക്ക് ആരോ എന്നെ drag ചെയ്യുന്നു .
അതെ……….. its an error page . Please Delete it .

എന്‍റെ ഫേസ്ബുക്ക്‌ പേജില്‍ എന്‍റെ മരണത്തില്‍ എന്‍റെ സുഹൃത്തുക്കള്‍ ദുഃഖം രേഖപെടുത്തി. നീ എന്നെന്നും ജീവിക്കും. Management എഴുതി ” You are a Perfect Professional who give remarkable success to the Company “. ഒരു ഐ ടി പ്രോഫെഷനലിനു ലഭിക്കുന്ന മരണാനന്തര ബഹുമതി .

പത്രത്താളില്‍ ഒരു കോളം വാര്‍ത്തയില്‍ എന്‍റെ മരണം.

ഐ ടി പ്രൊഫെഷണല്‍ അപകടത്തില്‍ മരിച്ചു . അത് ആത്മഹത്യയോ ?

എനിക്ക് ഉത്തരം പറയാനാവില്ല . കാരണം ഒരു മറുപടി പറയാനാവാത്ത വിധം ഞാന്‍ തളര്‍ന്നു കഴിഞ്ഞു .

ഇനിയും അനേകം പേര്‍ ജീവിക്കുന്നു . ഐ ടി പ്രോഫെഷനലുകള്‍ ആയി . അവരോട് ചോദിക്കുക, പ്രശ്നങ്ങള്‍ ..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s