സ്വപ്‌നങ്ങള്‍ നഷ്ടങ്ങള്‍………..

rose

അവള്‍ പോയിമറഞ്ഞു . എന്നും ഓര്‍ക്കാന്‍ എനിക്ക് ആ നാളുകള്‍ മതിയാവും. ജീവിതത്തില്‍ ഇത്രയേറെ അത് കണ്ട കാലം മറ്റൊന്നുണ്ടാവില്ല . ഇനി ഉണ്ടാകാന്‍ ഇടയുമില്ല. കാരണം ഇനി അവള്‍ എന്റെ ജീവിതത്തില്‍ ഇല്ല. അവളുടെ പുച്ച്ചിക്കും കൊഞ്ചലുകള്‍ ഇല്ല . എല്ലാ സന്തോഷവും അവര്‍ക്കരിയ്. എന്‍റെ പ്രണയം ആണ് അവിടെ പൊലിഞ്ഞത്. അവളുടെ തെറ്റ് ആയിരുന്നില്ല. അവസാനമായി കണ്ടു പിരിഞ്ഞപ്പോള്‍ അവള്‍ എന്നെ നോക്കിയ നോട്ടം. അത് എന്‍റെ ഹൃദയത്തില്‍ ഒരു വാളായി തുളഞ്ഞു കയറി.

താന്‍ നിസഹായനയിരുന്നു. അവളെ പറഞ്ഞുവിടുക എന്നത് മാത്രമായിരുന്നു തന്‍റെ മുന്നില്‍ ഉള്ള ഏക മാര്‍ഗം. തന്നില്‍ നിന്നും ഏറെ ദൂരേക്ക്. അവളെ സ്വന്തമാക്കാന്‍ ഒരു യുദ്ധം നടത്താന്‍ ഇത് ഒരു സിനിമ അല്ലല്ലോ, ജീവിതം അല്ലെ . അതെ പ്രാരാബ്ധങ്ങള്‍ നിറഞ്ഞ എന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്നതിലും നല്ലത് അവളുടെ അച്ഛന്‍റെ ആഗ്രഹം പോലെ നടക്കുന്നതാണ് . അവളുടെ അമ്മയുടെ കണ്ണുനീര്‍ തന്‍റെ മുന്‍പില്‍ ഒരു അപേക്ഷയാണ് . സ്വന്തം മകള്‍ക്ക് വേണ്ടി ഒരു അമ്മ തന്നോട് ഭിക്ഷ ചോദിക്കുന്നു ” അവളുടെ ജീവിതം ”

തനിക്ക് നഷ്ടപെടാന്‍ ഇനി ഒന്നും ബാക്കിയില്ല. അച്ചന്‍ ബാക്കി വെച്ചു പോയ കുറെ കടങ്ങളും അമ്മയും സഹോദരനും . ” ഈ പ്രരബ്ധകാരനെ എനിക്ക് ഇഷ്ടമാണ് ” വേണ്ട എന്ന പറഞ്ഞെങ്കിലും അവളുടെ സമിഭ്യം താനും ആഗ്രഹിച്ചിരുന്നു.

“എന്തും സഹിക്കാന്‍ ഞാന്‍ തയാറാണ് . എന്നെ …. എന്നെ … കല്യാണം കഴിച്ചുകൂടെ … ” അവളുടെ ചോദ്യം

കഴിയില്ല കുട്ടി , എന്‍റെ ജീവിതത്തില്‍ എനിക്ക് ഇനിയും വയ്യ . ..

തേങ്ങി കരഞ്ഞുകൊണ്ട് അവള്‍ പോയി .

രണ്ടു ആഴ്ചകള്‍ കടന്നു പോയി . അവളുടെ വിവാഹം ആണത്രേ ..

കാമുകിയുടെ വീട്ടില്‍ ഒരില ചോറുണ്ണാന്‍ ഞാന്‍ പോയില്ല. പാടത്ത് ചേറില്‍ പണിയുമ്പോള്‍ കാറുകള്‍ പോടീ പറത്തികൊണ്ട് പോകുന്നത് കണ്ടു .

ഒരു ജന്മം ഒന്നിച്ചു ജീവിക്കുവാന്‍ ആഗ്രഹിച്ചവര്‍ …. സ്വപ്‌നങ്ങള്‍ ബാക്കി വെച്ചു പിരിഞ്ഞു. ആര്‍ക്കോ വേണ്ടി .

പ്രിയപെട്ടവളെ , നമ്മള്‍ ഒരുമിച്ച് നെയ്തു കൂട്ടിയ സ്വപ്‌നങ്ങള്‍ അത്രയും നഷ്ടമായിരിക്കുന്നു . ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍ ഞാന്‍ ദരിദ്രനായി പിറക്കാതിരിക്കട്ടെ. ഇനിയും എന്‍റെ സ്വപ്‌നങ്ങള്‍ എനിക്ക് നഷ്ടപെടതിരിക്കട്ടെ.നിനക്കായി നല്‍കിയ പനിനീര്‍ പുഷ്പം നിന്‍റെ കണ്ണുനീരില്‍ കുതിര്‍ന്നതും ഞാന്‍ അറിയുന്നു. ആ വഴിയോരത്ത് എന്‍റെ പ്രണയ സ്മാരകമായി അത് ഇപ്പോഴും ഉണ്ടാവും .അത് കാണുമ്പൊള്‍ ആളുകള്‍ എന്നെ കളിയാക്കി ചിരിക്കും.

അവര്‍ ചിരിക്കട്ടെ, അവര്‍ക്കറിയില്ലല്ലോ സ്വപ്‌നങ്ങള്‍ നഷ്ടപെട്ടവന്റെ ആത്മ നൊമ്പരം…

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s