തിരിച്ചുവരവ്

cutit

ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല വീണ്ടും ഒരു തിരിച്ചുപോക്ക് . എന്തുകൊണ്ടെന്നറിയില്ല മനസ് ഒരു തിരിച്ചുപോക്ക് ഇഷ്ടപെട്ടിരുന്നില്ല എന്ന് തോന്നുന്നു. തിരികെ ചെന്നപ്പോഴും മനസ് ജോലി സ്ഥലത്ത് ആയിരുന്നു . താന്‍ മാറി നിന്നാല്‍ കമ്പനിയുടെ അടിവേര് ഇളകി പോകും എന്ന് പറഞ്ഞു രക്ഷേപെടുക എന്നതായിരുന്നില്ല. മറിച്ച്‌ തന്‍റെ അഭാവത്തില്‍ തന്‍റെ സ്ഥാനം കരസ്ഥമാക്കാന്‍ കൊതിക്കുന്നവര്‍ ഒരുപാടുണ്ട് എന്ന തിരിച്ചറിവ് ആണ്.

ഒരു തൊഴിലാളിയാണ് ഞാന്‍. ലക്ഷങ്ങള്‍ വാങ്ങുന്നു എന്ന് മാത്രം. അടിമത്തം ആണ് . ഒഴിഞ്ഞു പോയ ബ്രിട്ടീഷ്‌ കാരനെ തിരികെ വിളിച്ചു ഭരണം നല്‍കുന്ന സര്‍ക്കാര്‍. അതില്‍ പെട്ടു പോകുന്ന തന്നെ പോലുള്ള പാവം ആളുകള്‍ .
അവന്‍ വീണ്ടും എന്നെ ഭരിക്കുന്നു . നഷ്ടപെട്ടത് മനസമാധാനം , സ്വസ്ത ജീവിതം , എന്റെ നാട് , എല്ലാം …

എയര്‍പോര്‍ട്ടില്‍ പ്ലെയിന്‍ ലാന്‍ഡ്‌ ചെയ്തു . ” യാത്രി കൃപയാ ……… ” കേട്ട് മരവിച്ച കാതുകള്‍ . ഇറങ്ങി കൊച്ചിയിലെ എന്‍റെ കമ്പനിയുടെ ഒരു ശമ്പളക്കാരന്‍ വന്നു നില്‍ക്കുന്നു . അയാള്‍ പുഞ്ചിരിച്ചു . ഞാനും . എന്‍റെ പുഞ്ചിരിക്ക് പോലും ഒരു പ്രോഫെഷനിലിസം വന്നിരിക്കുന്നു. അയാള്‍ എന്നെ ആനയിച്ചു .” സര്‍ വെല്‍ക്കം ”
” താങ്ക് യു “. ഒരു വെളുത്ത ഇന്നോവ എനിക്കായി വെയിറ്റ് ചെയ്യുന്നു . ബെന്‍സ്‌ ഇല്ലേ . ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ കമ്പനിക്ക് കേരളത്തില്‍ ബെന്‍സ് ഇല്ല . മൌനം ആണ് നല്ലത് .

” ഹാവ് എ നൈസ് ജേര്‍ണി ” അയാള്‍ ആശംസിച്ചു. കാര്‍ മുന്നോട്ട് നീങ്ങി . കൊച്ചി പഴേ കൊച്ചിയല്ല . ഇപ്പോള്‍ വ്യവസായ ലോകത്തിന്‍റെ കണ്ണ് തറഞ്ഞു നില്‍ക്കുന്നു . ബിസിനസ്‌ ഹുബ് , ഐ ടി ഹുബ് എന്നിങ്ങനെ അവള്‍ക്ക് അനേകം വിശേഷണങ്ങള്‍ .

അവള്‍ മാത്രമാണോ മാറിയത് .താനും മാറിയില്ലേ . ഗ്രാമീണ വിശുദ്ധിയെ പ്രണയിച്ചു ജീവിച്ച തനിക്ക് ഗ്രാമം തന്നെ നഷ്ടം ആയില്ലേ .

+2 കഴിഞ്ഞപ്പോള്‍ ഡിഗ്രി ആയിരുന്നു ഉദ്ദേശം , മലയാള സാഹിത്യം . ഭാവനകളുടെയും വര്‍ണനകളുടെയും ലോകത്ത് തുടരാന്‍ ആഗ്രഹിച്ചു . പക്ഷെ സമ്മതിച്ചില്ല , അച്ഛന്‍റെ നിര്‍ബന്ധം ഒന്ന് മാത്രം . അപേക്ഷ അയച്ചു . കിട്ടി . ബംഗ്ലൂര്‍ നഗരത്തിലേക്ക് , പഠനം പൂര്‍ത്തിയാക്കി പിന്നെ ഡല്‍ഹിയിലേക്ക് , അച്ഛന്‍റെ മരണം എന്‍റെ പരീക്ഷ സമയത്ത് ആയിരുന്നു . അമ്മാവന്മാരും വല്യച്ചന്മാരും എന്നെ അറിയിച്ചില്ല . വല്യച്ഛന്റെ മോന്‍ കര്‍മങ്ങള്‍ നടത്തിയത്രെ. രണ്ടു ദിവസം നിന്നു നാട്ടില്‍ . പിന്നെ വീട് വിട്ടിറങ്ങി. 2 കൊല്ലം കഴിഞ്ഞു . പോയില്ല തിരികെ .

എന്‍റെ തിരിച്ചുവരവ് അവര്‍ ആഗ്രഹിക്കുന്നുണ്ടാവുമോ ? അറിയില്ല .

കാര്‍ തിരിഞ്ഞു മുറ്റത്തേക്ക് . പണ്ട് വഴി ഉണ്ടായിരുന്നില്ല . പാടവരമ്പത്ത് കൂടി നടന്നാണ് വരിക . ഉമ്മറത്ത് എന്നെ കാത്ത് ഇരിക്കുന്നു എന്‍റെ അമ്മ. അധികം ശബ്ദം ഇല്ലാതെ ഒരു വിളി ” ഉണ്ണിയെ …. ”

അത് എന്‍റെ ഉള്ളില്‍ ഒരു പ്രകമ്പനം തീര്‍ത്തു ….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s