ധീരയാം അമ്മ

പുലര്‍കാലവേളയില്‍ കിഴക്ക്
വെള്ള കീരുന്നോരാ നിമിഷം
പുകയാത്തോരെന്‍ വീടുതാന്‍
ചിമ്മിനി നോക്കി ചിരിക്കുന്ന
കുശുമ്പി കോതകള്‍ക്ക്‌ മുന്‍പില്‍
ഉള്ളില്‍ പുകയുന്നൊരാ
അഗ്നികുണ്ടാവുമായി പോകുന്നു
കണ്ണുനീര്‍ വാര്‍ന്നോരാ മുഖവുമായ്.
കളിയോ കാര്യമോ എങ്കിലും
നിങ്ങള്‍ നീറ്റുന്നോരാ ഹൃദയം
ഒരു തോട്ടാവാടിയുടെതല്ലെന്നോര്‍ക്കുക
അവര്‍ ധീരയാം പോരാളിയത്രേ
ജീവിതത്തിന്‍ പോര്കളത്തില്‍
തന്നോമല്‍ മകള്കായ്‌
ആ അരുമകള്‍ തന്‍ ജീവനായ് ………
വാളോങ്ങി വീടിയോരാ ഉണ്ണിയാര്‍ച്ച
അവര്‍ ജീവിതസാഗരത്തില്‍
ഒഴുക്കിനെതിരെ നീന്തുന്ന
ധീരയാം ഒരമ്മയത്രേ ……….

Categories Poetry

Leave a comment