സ്നേഹപൂര്‍വ്വം ……….. ഒരു അജ്ഞാത കാമുകി …

ആ ദിവസം പതിവ് പോലെ ഏഴു മണിക്ക് എണിറ്റു പല്ല് തേച്ചു ,കുളിച്ചു …. അമ്മ തേച്ചു വെച്ച ഡ്രസ്സ് എടുത്ത് ഇട്ടു . കണ്ണാടിക്ക് മുന്‍പില്‍ ചെന്ന് നിന്നു. സുന്ദരനയിരിക്കുന്നു ..വേറാരും പറയാന്‍ വഴിയില്ല …

പുറത്തിറങ്ങി നേരെ ബസ് സ്റ്റോപ്പില്‍ … അല്പം വായില്‍ നോട്ടം ( ഈ സംസ്കാരമില്ലാത്തവര്‍ അങ്ങനെ പറയുന്നു ) എന്ത് ചെയ്യാം . ശേഷം ബസില്‍ .അപ്പോഴാണ് ഓര്‍ത്തത് …. ഇശ്വര ഇന്ന് ലോക പ്രണയദിനം ആണല്ലോ . ഛെ മറന്നു …

ഓ … ഓര്‍ത്തിട്ടു എന്തിനാ ..ആരും ഒരു തേങ്ങയും തരില്ല .പിന്നെ എന്താ . ഞാന്‍ ആര്‍ക്കെങ്കിലും കൊടുക്കാന്‍ ഉണ്ടോ . ഉണ്ട്….പക്ഷെ എന്തിനാ അവള്‍ടെ കാമുകന്മാരുടെ തല്ലു ചോദിച്ചു വാങ്ങുന്നത് .

അങ്ങനെ കോളേജില്‍ എത്തി . അതാ ചില ദുഷ്ടന്മാര്‍ രോസപൂക്കളും ആയി പോകുന്നു. നിന്റെ പൂവൊക്കെ വാടി പോട്ടെ …

നോക്കി നിന്നു .ക്ലാസ്സില്‍ എത്തിയപ്പോള്‍ ചില സുന്ദരി കൊതകളുടെ കൈയില്‍ പൂവ് . ഇശ്വരാ …….എന്നെ കൂടി ആരെന്കിലും ഉള്പെടുത്തന്നെ .. എവിടെ ?

ഒരു സുന്ദരി വന്നു പറഞ്ഞു “എടാ ഈ പൂവ് എനിക്ക് കിട്ടിയതാ ”

ഓഹോ …..

അപ്പോളാണ് മറ്റൊരു സുന്ദരി ആ സത്യം പറഞ്ഞത് .

എടാ അത് അവള്‍ക്ക് നിലത്ത് കിടന്നു കിട്ടിയതാ ..

അയ്യേ ……..അയ്യേ ……പുയി ….

ഓ … ഞാന്‍ സത്യമല്ലേ പറഞ്ഞത് ….

എനിക്ക് കിട്ടിയതാ …..

അത് സത്യം അല്ലെ ……..ന്യായം അവളുടെ ഭാഗതല്ലേ …..കുശുമ്പി സുന്ദരി …

ഹ‌ും …….

ഈ പെണ്‍കുട്ടികളുടെ ഓരോ …തമാശകളെ ….

സ്ഥിരം പരിപാടികളിലേക്ക് കടക്കാം ….

വേറെ പണി ഒന്നും ഇല്ലല്ലോ ..

സൗന്ദര്യ പൂജ അഥവാ വാലില്‍ നോട്ടം .

പിന്നെ ഗാനകൈരളി ….കൈരളി ടി.വി .റിയാലിറ്റി ഷോ യുടെ പേരല്ല . പ്രണയ ഗാനങ്ങള്‍ പാടുന്ന പരിപാടിയാണ് .

ആരെയും ഭാവഗായകനാക്കും ആത്മസൌന്ദര്യമാണ് നീ …….

ആരെ …..വാ…..വാ…

പഞ്ചവര്‍ണതത്തപോലെ കൊഞ്ചി വന്ന പെണ്ണെ …..

ക്യാ ബാത്ത് ഹി യര്‍ …..

ശുക്രിയ …..

തു മേരി സോപ്പനോം കി റാണി കബ് അയെകി തു …

ഭംഗിയായി……

അളിയാ …. പൂ കിട്ടിയില്ലേ …

ഉം ഹും ….

സാരമില്ല ..അളിയാ പോട്ടെ …..

അവന്‍ പുക്ഞ്ഞിച്ചതാണ് …

എടാ പുല്ലേ …അടുത്ത കൊല്ലം നീ കണ്ടോ ?

ചേച്ചി മാര്‍ കൊണ്ട് തന്നു …

രണ്ട് പൂകള്‍ …

അത് മതി …

ക്ലാസ്സില്‍ ഒരു സംസാരം ഉണ്ട് …

അവനു സെനിഒര്സിന്റെ അടുത്താ ലൈന്‍ .

അത് നമ്മുടെ സുന്ദരികള്‍ക്ക് അത്ര പിടിച്ചിട്ടില്ല …

പട്ടി ഒട്ട് പുല്ലു …..തിന്നത്തുമില്ല്ല…….

വേണ്ട …

ആ ദുഃഖത്തില്‍ ഇരിക്കുമ്പോള്‍ പൂ ഒരെണ്ണം എന്റെ കസേരയില്‍ ………

അതില്‍ എഴുതിയിരിക്കുന്നു

“സ്നേഹപൂര്‍വ്വം ……….. ഒരു അജ്ഞാത കാമുകി …”

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s