മഴയുടെ ഓര്‍മ്മകള്‍

ആ യാത്ര എന്നെ പലതും ഓര്‍മിപ്പിച്ചു യൌവനത്തിന്റെ പ്രസരിപ്പില്‍ ഞാന്‍ പിന്നിട്ട വഴികളില്‍ കൂടി വീണ്ടും. വിട്ടു പിരിയാന്‍ ആഗ്രഹിക്കാത്ത പലതും നഷ്ടപെട്ടത് ഇതുപോലെ ചില യാത്രകളില്‍ ആയിരുന്നു .

ഉണ്ണി …… നീ വരുന്നോ ?

എങ്ങോട്ട് ….?

ന്റെ നാട് കാണാന്‍ . നല്ല രസോണ്ടാവും … മഴയല്ലേ … പടതൊക്കെ വെള്ളം പോങ്ങിട്ടുണ്ടാവും..

എടാ ആ പട്ടികാട്ടിലോട്ട് നീ പോകണ്ട… നീ വേണേ എന്റെ കൂടെ പാലക്ക് പോരെ … വേദി ഇറച്ചിയും കള്ളും ഒക്കെയായി അവിടെ അടിച്ചു പൊളിക്കാം മത്തായി കുഞ്ഞാണ്‌ .. ഞങ്ങടെ കാഞ്ഞിരപ്പള്ളിക്കാരന്‍ ഇച്ചായന്‍.

ഇച്ചായന്റെ കൂടെ കൂടി കള്ള് കുടിയും ആയിട്ട് സ്റ്റെസിലോട്ട് ചെന്നാല്‍ പിന്നെ മമ്മി എന്നെ മിച്ചം വെചെക്കതില്ല ..

ഓ … എടാ നാറി, അവടുത്ത്കാര് ഇതൊന്നും അല്ല നല്ല സ്വയമ്പന്‍ സാധനമാ കഴിക്കുന്നെ …

എന്നതായാലും ഞാനില്ല… ഈ വെകേഷന്‍ ഞാന്‍ നമ്മുടെ നായരുടെ കൂടെ ആണേ…

ഓണം കൂടി കഴിഞ്ഞേ വരൂ…

ഓ … പോടാ പുല്ലേ… കള്ളും വെള്ളോം ഒന്നും അടിക്കാത്ത നിന്നെ ഒക്കെ എന്നാതിനു കൊള്ളാം.. പോടാ പുല്ലുകളേ … നാറികള്‍… മത്തായി അല്പം ദേഷ്യത്തിലാണ്…

അത് പോട്ടെ … ശ്രീജിത്തെ അപ്പൊ എപ്പോഴാ പോണേ…

നാളെ രാവിലെ ..10 നാണു ബസ്‌.

രാവിലെ ഇറങ്ങി … ഒരു കൊച്ചു ബാഗ്‌ .. ചില പുസ്തകങ്ങള്‍ , ചില നോവലുകളാണ് ..

യാത്രക്കിടയില്‍ മനോഹരമായ കാഴ്ചകള്‍ … പച്ചപ്പ്‌ നിറഞ്ഞ ആ നാട് .. ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടു ..

വീട്ടില്‍ നല്ല സ്വീകരണം തന്നെ കിട്ടി … ശ്രീജിത്ത്കുട്ടന്റെ ചെങ്ങായി … ഗ്രാമത്തില്‍ ഫേമസ് ആയി…

പെണ്‍കുട്ടികള്‍ ഒക്കെ വന്നു പരിചയപെട്ടു …

രണ്ടു ദിവസം കടന്നു പോയി …. പാടവരമ്പത്തും തോട്ടിലും എല്ലാം വെള്ളം  പക്ഷെ  കാണാന്‍ കൊതിച്ച ആള്‍ വന്നില്ല……….

എന്തെ മുത്തച്ചാ …. മഴ കാണാനില്ലല്ലോ …

രണ്ടു ദിവസം കാക്കുക ഉണ്ണ്യേ ….. കാത്തിരുന്നിട്ടും വന്നില്ല……..

അന്നും പതിവ് പോലെ  എഴുന്നേറ്റു ..” തോട്ടില്‍ മുങ്ങാന്‍ പോകാം ”

എനിക്ക് നീന്താന്‍ അറിയില്ലാ……..

സാരമില്ല ആ ഒടിഞ്ഞ വാഴപിണ്ടി എടുത്തോ ?

ഇന്ന് മഴയുണ്ടാവും .. കൂട്ടുകാരനോട് പറഞ്ഞേക്കൂ ശ്രീകുട്ടാ ….

ശ്രീയുടെ അച്ഛനാണ് … അച്ഛന്‍ നല്ല കര്‍ഷകനാണ് … ദേശിയ അവാര്‍ഡ്‌ ഒക്കെ കിട്ടിയ ആളാണ് .

കുളി കഴിഞ്ഞു പാടവരമ്പത്ത് എത്തിയതും  അതാ വരുന്നു … ആര്‍ത്തിരമ്പി ..

മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം. ഒരുപാട് മഴവെള്ളം കുടിക്കാനുള്ള കൊതി ,ഞാനും ശ്രീജിത്തും കുട്ടി പട്ടങ്ങളും തുള്ളി .. ഇന്ന് ഫുട്ബോള്‍ കളിക്കാം … പാടത്ത്  റൊണാള്‍ഡോയും ,കാര്‍ലോസും ,മെസ്സിയും ,മറഡോണയും എല്ലാം എട്ടു മുട്ടി ..  ചാറ്റല്‍ മഴ പെയ്തുകൊണ്ടേ ഇരുന്നു …..

ആ മഴയതാണ് … സുജാത ശ്രീയുടെ അനിയത്തി തോട്ടില്‍ ഒഴുക്കില്‍ പെട്ടതും..ആരോ വന്നു പറഞ്ഞു …

അവന്‍ ഞെട്ടി ഇരുന്നു . ഒരു ഷോക്ക്‌ ആയിരുന്നു . പാടവരമ്പു കടന്നു തോട്ടിങ്കരയില്‍ എത്തുമ്പോള്‍ ചില ചേട്ടന്മാര്‍ രക്ഷപ്രവര്‍ത്തനതിനു ഇറങ്ങിയിരുന്നു .

കിട്ടിയില്ല……….. വൈകുന്നത് വരെ തേടി …

അവളുടെ അമ്മ കരയുന്നത് കണ്ടപ്പോള്‍ സഹിച്ചില്ല …

പിറ്റേന്നാണ് അവളെ കിട്ടിയത് ..അപ്പോഴേക്കും അവള്‍ ഞങ്ങളില്‍ നിന്നും പോയിരുന്നു . ശ്രീ പിന്നെ പഠിക്കാന്‍ വന്നില്ല . അവന്‍ നിറുത്തി … മഴ കൊണ്ടുപോയത് അവന്റെ കുഞ്ഞു പെങ്ങളെ ആയിരുന്നല്ലോ .

ഞാന്‍ പഠനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ ഒരു കമ്പനി തുടങ്ങി . വിവാഹവും കഴിഞ്ഞു ,ഇഷ്ടപെട്ട പെണ്ണിനെ തന്നെ കെട്ടി.. അങ്ങനെ ഒരിക്കല്‍ കേരളത്തില്‍ വന്നപ്പോള്‍ വീണ്ടും അവന്‍ എന്റെ ഓര്‍മകളില്‍ വന്നു .. ഒന്ന് കാണണം …

ഞാനും കുടുംബവും ,അവനെ കാണാന്‍ , … ചാറ്റല്‍ മഴത്തുള്ളികള്‍ വീണു… ഗ്ലാസ്‌ പൊക്കി … ഭാര്യയെ നോക്കി അവളും മോളും മഴ ആസ്വതിക്കുകയാണ്…… ഗ്ലാസില്‍ വീണ മഴത്തുള്ളികളില്‍ ഈര്‍പ്പം .മോള്‍ അതില്‍ ചിത്രം വരയ്ക്കുന്നു .

പാടം കടന്നു .വീട്ടില്‍ എത്തി . ശ്രീകുട്ടാ …. അമ്മ നീട്ടി വിളിച്ചു . ദേ… നിന്റെ കുട്ടുകാരന്‍ ..

ശ്രീ ഇറങ്ങി വന്നു . അവന്‍ എന്നെ കെട്ടി പിടിച്ചു .. അമ്മയും അവന്റെ ഭാര്യയും എന്റെ ശ്രീമതിയെ അകത്തേക്ക് ആനയിച്ചു .. ഞാന്‍ ഉമ്മറത്തേക്ക് കയറി ..

മോള്‍ ചോദിച്ചു .. ” പപ്പാ ..ഏതാ ഈ ചേച്ചി ”

എന്റെ കണ്ണുകള്‍ നിറഞ്ഞു …. അത് സുജമോള്‍ ആയിരുന്നു .. മായാത്ത ചിരിയുമായി…

മഴ അപ്പോഴും പെയ്തുകൊണ്ടേ ഇരുന്നു … തോരാത്ത കണ്ണുനീര്‍ പോലെ..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s