എന്റെ പ്രണയം


അതെ എന്റെ പ്രണയം … അവളാണ് എന്റെ പ്രണയ ദീപം ……… എന്റെ മനസ്സിലേക്ക് കടന്നു വന്നത് . പക്ഷെ അവള്‍ എന്റെ സങ്കല്പം അല്ലായിരുന്നു അവള്‍ ….
ആദ്യം ആ നിറമുള്ള സങ്കല്‍പ്പത്തെ പറ്റി പറയാം …..
അത് എന്റെ ഉള്ളില്‍ എങ്ങനെ വന്നു എന്ന്‍ എനിക്കറിയില്ല …….. ഏതോ ഒരു ദിവസം ഞാന്‍ എനിക്ക് ഒരു നല്ല പ്രണയം ഇല്ലല്ലോ എന്ന ഒരു ദുഃഖം എന്നില്‍ ഉണ്ടായിരുന്നു………. ഒരു പക്ഷെ സിനിമകളുടെ അതിപ്രസരം മുലമാകാംഒരു കൃത്യമായ ഉത്തരം പ്രയാസമാണ് . എങ്കിലും ആ ദുഃഖം മറക്കാന്‍ ഞാന്‍ കവിത എഴുതി ,കഥകള്‍ എഴുതി , ചിത്രങ്ങള്‍ വരച്ചു . ഞാന്‍ ഈ മു‌ന്ന്‍ കലാരംഗത്തും അത്ര മികവ് പുലര്‍ത്തുന്നവന്‍ എന്ന് പറയാന്‍ ആവില്ല . എല്ലാ കലാ രംഗത്തും വാസന ഉണ്ടായിരുന്നു .
പക്ഷെ കേവലം ഒരു പ്രാധമിക പരിജ്ഞാനം നേടാന്‍ സാധിക്കാതെ പോയി . എങ്കിലും മോശമല്ലാതെ വരയ്ക്കാന്‍ എനിക്ക് കഴിയും എന്ന ഒരു ആത്മവിശ്വാസം എനിക്കുണ്ട് . സകലവും ഒരു ആത്മവിശ്വാസമാണല്ലോ . ആ ആത്മവിശ്വാസം ഒരു പക്ഷെ എനിക്ക് അല്പം കൂടുതല്‍ ആണ്. അത്തരത്തില്‍ മുളച്ച് വളര്‍ന്ന ഒന്നാണ് എന്റെ സങ്കല്പം . അവള്‍ സുന്ദരിയാണ്‌ . ഞാന്‍ +1 നു പഠിക്കുമ്പോള്‍ ആണ് ഞാന്‍ അവളെ വരച്ചത് . വീട്ടില്‍ ഇരുന്നപ്പോള്‍ ഞാന്‍ വരച്ച ഒരു സുന്ദരി കുട്ടി .
അവള്‍ക്ക് പിന്നെ ഞാന്‍ ഒരു പേര് ഇട്ടു . “നയന ” സുന്ദരമായ കണ്ണുകള്‍ ഉള്ളവള്‍ . അവള്‍ ഒരു അപ്സരസാനു. അങ്ങനെ അവള്‍ക്കായി ഞാന്‍ കവിതകള്‍ എഴുതി . കഥകള്‍ എഴുതി .കത്തുകള്‍ എഴുതി . പ്രണയ ലേഖനങ്ങള്‍ എഴുതി . ഒരിക്കല്‍ ഞാന്‍ പിടിക്കപെട്ടു . എന്റെ സര്‍വവും ഒരു ഡയറിയില്‍ ആണ് എഴുതിയത് . ഒരു ദിവസം മൊബൈല്‍വേട്ടക്കിടയില്‍ എന്റെ ഡയറി സാര്‍ കണ്ടു .അത് എടുത്തു കൊണ്ട് പോയി . പിന്നെ 4 ദിവസങ്ങള്‍ക്ക് ശേഷം സാര്‍ എന്നെ വിളിച്ചു .സ്റ്റാഫ് റൂമില്‍ ..പച്ചക്ക് പറഞ്ഞാല്‍ മൂന്നാം മുറ പ്രയോഗിക്കുന്ന സ്ഥലം . ഹൊ ……..എല്ലാരും എന്നെ നോക്കുന്നു . ഞാന്‍ ഭയന്നു . കാരണം ആരുടെ മനസ്സിലും തോന്നാവുന്ന കുറെ ചിന്തകള്‍ എന്റെ മനസ്സിലുടെ ശര പാഞ്ഞു പോയി . സാര്‍ വിളിച്ചു ” മോനേ സെബിനേ…… ഇങ്ങു വന്നെടാ ………..” ഇശ്വരാ ………കൊല്ലാന്‍ കൊടുപോകുന്ന കുഞ്ഞാടിനെ സ്നേഹത്തോടെ വിളിക്കുന്ന ചെന്നായയുടെതാണോ ആ ശബ്ദം .. പതിയെ ഒരു പുഞ്ചിരി ഒക്കെ .
പരിക്ഷക്ക് എത്ര മാര്‍ക്ക് ഉണ്ടെടാ ? തീര്‍ന്നു …. എന്റെ മുന്നില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള സഖ്യകള്‍ വന്നു നിറഞ്ഞു . “മൗനം വിദ്വാന് ഭുഷണം ” ഞാന്‍ മൗനം പാലിച്ചു……അടുത്ത ചോദ്യം ” നീ ഒരു എഴുത്തുകാരനാണ് അല്ലെടാ ? അത് ……. അങ്ങനൊന്നും ഇല്ല
ആരാ നിന്റെ മനസ്സിലുള്ള ദേവത ?
അങ്ങനെ ആരും ഇല്ല ….
പിന്നെ ……നുണ പറയാതെടാ
അയ്യോ ……… സത്യാ ……
പിന്നെ ഇത് മൊത്തം കഥയും കവിതയും പ്രേമ ലേഖനങളും ആണല്ലോടാ ….
അത് ചുമ്മാ ………
അങ്ങനെ അവസാനം എനിക്ക് ആ കാമുകിയെ കിട്ടി …. അവര്‍ പറഞ്ഞു ഞാന്‍ ഉഴപ്പുന്നതിനു കാരണം അവളാണ് എന്ന് ……
ഫോണ്‍ വിളിക്കാറുണ്ടോ ?
പിന്നെ ……………….
വീട്ടില്‍ ഫോണ്‍ ഇല്ല എന്ത് മറ്റൊരു സത്യം ( ഫോണ്‍ എടുത്ത് അതിന് ശേഷം ആണ് )
ഇനി വിളിയൊന്നും വേണ്ട ഇനിയെബ്കിലും പഠിക്ക്
ശരി ……… ആ ഡയറി …………..
അത് എന്റെ കൈയില്‍ ഇരുന്നോട്ടെ ……….
മലയാള സാഹിത്യ ലോകത്ത് ………ഉപകരിക്കപെട്ടലോ ………
ഉ‌വ്വ് ……….തലയാട്ടി ഇറങ്ങി ………
ബയോളജി ക്ലാസ്സിലെ തരുണി മണികള്‍ എന്നെ നോക്കി ചിരിച്ചു ..
ഞാന്‍വിഷധനായി ഇളിഭ്യനായി പയ്യെ പയ്യെ .നടന്നു………
അങ്ങനെ ആ വിശ്വവിഖ്യാധമായ എന്റെ ഡയറി പോയി………….
പിന്നെ ഞാന്‍ എഴുതിയതെല്ലാം പാപെരുകളില്‍ ആണ് …
ഒരു ഫയല്‍ ആയി സൂക്ഷിച്ചു …
പിന്നെ അതില്‍ ആരും കൈ വെച്ചിട്ടില്ല …
ഒരു ആഹോഷകരമായ +2 ജീവിതം കടന്നു പോയി ..
പിന്നെ ……….ഡിഗ്രി ……..
D.M.C കോളേജില്‍ ……….
ഞാന്‍ അവിടെ ചെന്നപ്പോള്‍ തന്റെ മാതാവിനൊപ്പം നില്‍കുന്ന ഒരു സുന്ദരി കുട്ടിയെ കണ്ടു …..
ഹൊ ഇതിന്റെ ഒക്കെ കുടെയാണോ ഞാന്‍ പഠിക്കുന്നത് .
ഇശ്വരാ ………..
പിന്നെ ആ രാത്രിയില്‍ സ്വപ്നത്തില്‍ അവള്‍ ഉണ്ടായിരുന്നു ……
പിന്നെ ഒരു മുന്നാര്‍ ട്രിപ്പ്‌ ……..മാമന്റെ അടുത്തേക്ക്
കോളെജ് തുറക്കാറായ അവസരത്തില്‍ ഒരു തിരിച്ചു വരവ് …
ഒരു ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥി ആയി ആ പടി കടന്നു ………..
ക്ലാസ്സില്‍ കുറെ പെണ്‍കുട്ടികള്‍ ……… എല്ലാവരും സുന്ദരിമാരല്ല ….മോശവും അല്ല ….അവര്‍ക്കിയില്‍ ചില മീശകാര്‍………….
ഒരുത്തന്റെ അടുത്തിരുന്നു ……..
അവനെ എനിക്ക് പരിചയം ഉണ്ടായിരുന്നു ….അവനെ അഡ്മിഷന്‍ സമയത്ത് പരിച്ചയപെട്ടതാണ് .
അവനാണ്‌ ജോര്‍ജ് ……
പിന്നെ രാജു ……
അങ്ങനെ കുറച്ചു പേര്‍ …..
ഒരു പുതിയ ലോകത്ത് എത്തിയവനെ പോലെ ഇരുന്ന ഞാന്‍ അവളെ കണ്ടു …
ഒരു ദേവതയെ പോലെ …..
അവള്‍ കടന്നു വന്നു ……..
അവള്‍ ഒരു വട്ടം എന്നെ നോക്കി …… ഒരു കുളിര് …..മനസ്സില്‍ ……
പക്ഷെ അവളോട് സംസാരിക്കാന്‍ ഒരു ഭയം ……
ഭയമാണോ ? അത് ഭയം അല്ലായിരുന്നു ….
പിന്നെയും ഒരു രണ്ടാഴ്ച്ച കടന്നു പോയി …..
എന്റെ സ്വപ്നങ്ങളില്‍ അവള്‍ സ്ഥിരം അതിഥിയായി …..
എന്നും ഞാന്‍ അവളെ സ്വപ്നം കണ്ടു ………
അവളെ എന്റെ സങ്കല്പദേവതക്ക് പരിചയപെടുത്തി …..
ഇവളെ എനിക്ക് ഇഷ്ടമായി ……
നിനക്കോ ?
മൗനം……….
ഒരു മറുപടി ഞാന്‍ പ്രതിക്ഷിക്കുന്നില്ല ……
പിന്നെ രണ്ടാഴ്ച്ചക്ക് ശേഷം അവളുടെ കൂട്ടുകാരി എന്നോട് ചോദിച്ചു ..
ഞങ്ങളോടൊന്നും മിണ്ടില്ലേ ?
മനം നിറയെ സന്തോഷം …
ഉവ്വ് ……..മിണ്ടുമെല്ലോ …
അതൊരു ചാന്‍സ് ആയി കരുതി ………
അവളുടെ മുന്‍പിലെ ബെഞ്ചില്‍ ഇരുന്നു അവളുടെ മുഖത്ത്‌ നോക്കി സംസാരിച്ചു …..
അവളുടെ കണ്ണുകള്‍ അഴകുള്ളവയാണ്………
അവള്‍ നന്നായി സംസാരിക്കും …..
ഇഷ്ടമായിരുന്നു ………എനിക്ക് അവളെ ……..
പെട്ടന്ന് ഞങ്ങള്‍ കൂട്ടുകാരായി ……
നല്ല കൂട്ടുകാര്‍ …….
മനസ്സില്‍ നിറയെ പ്രണയം സൂക്ഷിക്കുന്ന ഈ കൂട്ടുകാരനോട് അവള്‍ ഒരു കഥ പറഞ്ഞു ….
അവളുടെ പ്രണയകഥ ….
ഒരു വേദന തോന്നി ……….
മനസ്സില്‍ ………
അത് നടക്കാത്ത ഒന്നാണ് ………അല്ലെങ്കില്‍ നടക്കില്ല എന്ന് തോന്നിയത് കൊണ്ട് ഞാന്‍ അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു ..ഒരുപക്ഷെ എനിക്ക് അവളെ സ്വന്തമാക്കണം എന്ന ആഗ്രഹം കൊണ്ടാകാം .അതല്ല ……..ഞാന്‍ ചിന്തിച്ചത് …
അവളെ രക്ഷിക്കണം എന്ന് മാത്രമായിരുന്നു എന്റെ ചിന്ത ……..
മനസ്സില്‍ പല ബുദ്ധിയും തെളിഞ്ഞു ……..
പക്ഷെ അതൊന്നും ഫലവത്തയില്ല ………
ഒടുവില്‍ ഞാന്‍ പറഞ്ഞു ……..
ഇഷ്ടമാണ് ……..
ആദ്യം ഒരു തമാശ ആയെ അവള്‍ കണ്ടുള്ളൂ ……
പിന്നെ അവളുടെ കൂട്ടുകാരികള്‍ നിര്‍ബന്ധിച്ചപ്പോള്‍
അവള്‍ പറഞ്ഞു …
ഇഷ്ടമാണ് ……
പക്ഷെ അവളുടെ മനസ്സില്‍ നിന്നും പറഞ്ഞതല്ല എന്നെനിക്കറിയാം …
അവളുടെ മനസ്സു നോവിക്കാന്‍ ഞാന്‍ ഇഷ്ടപെട്ടിരുന്നില്ല ……..ഞാന്‍ വിളിച്ചപ്പോള്‍ പറഞ്ഞു : എനിക്ക് കഴിയുന്നില്ല ……മറക്കാന്‍
നീ ശ്രമിക്കു ……….
ഒരു പ്രണയത്തിന്റെ ദുഃഖം എത്രമേല്‍ എന്നവളാണ് എനിക്ക് ബോധ്യപെടുത്തി തന്നത് ..
പിന്നെ എന്നോ കഴിയില്ല എന്ന് മനസിലായപ്പോള്‍ അവള്‍ പറഞ്ഞു ……
അച്ചന്‍ അറിഞ്ഞു ……….
എനിക്ക് മനസിലായി …അവള്‍ക്ക് ആവുന്നില്ല മറക്കാന്‍ ……..ആ മനുഷ്യനെ ………
എന്തൊക്കെ ആയാലും ഞാന്‍ സ്നേഹിക്കുന്നുണ്ടല്ലോ അവളെ ……..ഒരുപാട് ……….

അവള്‍ക്ക് ഒരു സന്തോഷം നല്‍കുന്നത് ആ മനുഷ്യനാണെങ്കില്‍ ഞാന്‍ അവളെ സഹായിക്കാം എന്ന് തീരുമാനിച്ചു……………

അവളെ തെറ്റ് പറയാന്‍ ആവില്ല …………………
ഏതെങ്കിലും ഒരു നിമിഷത്തില്‍ കുടുതല്‍ അവള്‍ എന്നെ സ്നേഹിച്ചിട്ടുണ്ടാവില്ല ………..
വിരളമായെ സംസാരം മാത്രമായി ……….
അല്ലെങ്കില്‍ സംസാരം തീരെയില്ല …എന്ന് പറയാം …….

ഒരു സുഹൃത്തിനെ നഷ്ടമായി ………..എന്ന് തന്നെ പറയാം …

ഒരു കാര്യം ഞാന്‍ പറയാം

” അവളെ ഞാന്‍ സ്നേഹിക്കും ……..അവള്‍ മറ്റൊരളുടെതാണെന്ന് എനിക്ക് ബോധ്യമാവുന്നത് വരെ …..സ്വന്തമാക്കാം എന്ന പ്രതിക്ഷക്ക് അറുതി വരുന്നത് വരെ ………. ജീവന് തുല്യം ………
കാരണം …………..ഞാന്‍ അവളെ സ്നേഹിക്കുന്നു എന്നത് സത്യമാണ് ………”

ഒരിക്കല്‍ മലയാളം ക്ലാസ്സില്‍ പറഞ്ഞതോര്‍ക്കുന്നു

“സത്യമായ പ്രണയം …. ഒരിക്കലും വിജയിക്കില്ല “

വേണ്ട എല്ലാ പ്രണയവും വിജയിച്ചാല്‍ പ്രണയത്തിന്റെ നോവ് മനുഷ്യന്‍ മനസിലാക്കാതെ പോലും …….. അത് ചിലരെങ്കിലും മനസിലാക്കട്ടെ ………
ആ വിരഹമാം പ്രണയത്തില്‍ നല്ല കവിതകള്‍ വിടരട്ടെ ……
ഒരു ചങ്ങപുഴ മറ്റൊരു “രമണന്‍” എഴുതുന്നെങ്കില്‍ നാം എന്തിന് തടുക്കണം
മറ്റൊരു “ദേവദാസ് ” ഉണ്ടാകാതിരിക്കട്ടെ …………
പ്രണയത്തിന്റെ ലഹരിക്കൊപ്പം മറ്റൊരു ലഹരിയും ഇല്ല ……
മദ്യമോ മയക്കുമരുന്നോ ………..ഒന്നും പ്രണയത്തിനു ഉപരിയായ ഒരു ലഹരി തരില്ല ………
ആ നോവും ഒരു ലഹരിയാണ് ………കണ്ണിരിന്റെ നനവുള്ള ലഹരി …..
പ്രതിക്ഷയുടെ ലഹരി , സ്വപ്നങ്ങളുടെ ലഹരി ,…………….

ഈ ലഹരി വിട്ടു മദ്യം സേവിക്കുന്ന സകല വിരഹ കാമുകന്മാരെയും

ഞാന്‍ വിളിക്കും ” വിഡ്ഢികള്‍ ………….പമ്പര വിഡ്ഢികള്‍ ……………”

ഞാന്‍ മാത്രം ബുദ്ധിമാന്‍ ………………………….

സ്നേഹിക്കു ……….സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കു ………..
അവള്‍ മറ്റൊരളുടെതാക്കുന്നത് വരെ മാത്രം …………..

അല്ലെങ്കില്‍

ഈ ഓഫര്‍ അവള്‍ വിവാഹം കഴിക്കുന്നത് വരെ മാത്രം ……….

ഞാന്‍ ഒരു വിരഹ കാമുകന്‍ അല്ല ……….
ഞാന്‍ ഒരു കാമുകനെ അല്ല ………..
കാമിക്കുന്നവനാണ് കാമുകന്‍ ……….
ഞാന്‍ കാമിക്കുന്നില്ല ………മറിച്ച് സ്നേഹിക്കുന്നു …………………………….
വാനോളം ………………ഭുമിയോളം …………………..കടലോളം …………………….

അവള്‍ എനിക്ക് നല്കിയ “നിനകായ്‌ ” എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയ തുവാല………..തിരികെ നല്‍കിയെങ്കിലുംഅവള്‍ എന്റെ മനസ്സില്‍ ആണ് അത് എഴുതിയത്…………….
” നിനകായ്‌……………. ”

നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു ………..

( ഞാന്‍ ഇവിടെ അവളുടെ പേരു സൂചിപിക്കാത്തത് അവള്‍ക്ക് അതൊരു ബുദ്ധിമുട്ട് ആകാം എന്നുള്ളത് കൊണ്ടാണ് ………. ക്ഷമിക്കുക ……… അവള്‍ ദുഖിക്കുന്നത് എനിക്ക് ഇഷ്ടമല്ല )

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s