ചിറകുള്ള സ്വപ്‌നങ്ങള്‍

Wings_of_Sirus_by_someday_evermore

ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ ഒരുപാടുള്ള ഒരു ചെറുക്കന്‍ ആണ് ഞാന്‍ . ആ സ്വപ്‌നങ്ങള്‍ കുഴിച്ചു മൂടുവാന്‍ മനസ് വരാത്ത നിമിഷത്തില്‍ ഒരു ജോലിയിലേക്ക് കടന്നു. വല്യ ജോലി ഒന്നും അല്ല . പഠിപ്പ് കളഞ്ഞു ഒരു ജോലിക്ക് വിടാന്‍ അപ്പനും അമ്മയും സമ്മതിക്കില്ല. അമ്മ പറഞ്ഞു ഒരു തമാശ ” അമ്മാവന്റെ കൂടെ കോട്ടജില്‍ പോയി നിന്നോ . ജോലിയെ കുറിച്ച് മാത്രം ചിന്തിച്ച സമയത്ത് അത് നല്ല ഐഡിയ ആയി തോന്നി . തീരുമാനിച്ചു പോവുക . അമ്മാവന്‍ പറഞ്ഞു ഈ എഴാം ക്ലാസ്സില്‍ പഠിക്കുന്ന ഇവന്‍ എന്നാ ചെയ്യാനാ ഒരാഴ്ച അവന്‍ അവിടെ എത്തും. നീ നോക്ക് . അമ്മാവന്‍ ഓക്കേ പറഞ്ഞു. ഞാന്‍ ചെന്നു.
അവിടെ പിടിപ്പത് പണി ഉണ്ട് . സാലറി നോക്കി പണി ഒന്നും ഇല്ല .പാത്രം കഴുകണം ,കക്കുസ് കഴുകണം .

ഒന്നും നോക്കിയില്ല . കൂടെ നിന്നു. ആ അവധി ഞാന്‍ കമ്പ്ലീറ്റ്‌ ചെയ്തു . എല്ലാവര്ക്കും അത്ഭുതം .
വരുന്ന ഗസ്റ്റ് വിചാരിച്ചത് ഞാന്‍ കാശ് ഇല്ലാത്ത വീട്ടില്‍ നിന്നു വന്നു പണി എടുക്കുന്ന പാവം പയ്യന്‍ .
ഞാന്‍ തിരുത്തിയില്ല .ടിപ്സ് കിട്ടി . ഒരു പൈസ വിടാതെ അമ്മാവനെ ഏല്പിച്ചു .

ആദ്യത്തെ മാസം കൊണ്ട് അത്യാവിശ്യം പണി എല്ലാം പഠിച്ചു . രണ്ടു മാസം കഴിഞ്ഞു എനിക്ക് ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ ഞാന്‍ തിരികെ വന്നു . അമ്മാവന്‍ അമ്മയെ 1000 രൂപ കൊടുത്തു . അതായിരുന്നു ഫസ്റ്റ് സാലറി . പിന്നെ ഒരു 2000 രൂപയും . എനിക്ക് കിട്ടിയ ടിപ്സ് മാത്രം ആണത്രേ .

അങ്ങനെ ആ 3000 രൂപ എത്ര വേഗം തീര്‍ന്നു എന്ന് ചോദിക്കരുത്. പാവപെട്ടവന്റെ വീട്ടില്‍ പണത്തിനു ഒരുപാട് ആവശ്യം ഉണ്ടല്ലോ .പിന്നീടു എല്ലാ അവധിക്കും ഞാന്‍ അവിടെ പോയി . ജോലിയില്‍ എനിക്ക് പ്രൊമോഷന്‍ കിട്ടി. സര്‍വീസ് ചെയ്യാന്‍ . ക്ലീനിംഗ് ബോയ്‌ സര്‍വീസ് ബോയ്‌ ആയി മാറി . അമ്മാവന്‍ മാനേജര്‍ ആയതിനാല്‍ ജോലികരെ നിയമിക്കാന്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മാത്രമല്ല സീസണ്‍ ടൈമില്‍ കുടുതല്‍ ജോലിക്കാര്‍ വേണമായിരുന്നു .
കൂടുതല്‍ കോട്ടേജുകള്‍ വന്നപ്പോള്‍ സര്‍വീസ് നു കൂടുതല്‍ ആളുകള്‍ വേണ്ടി വന്നു.അദ്ദേഹം അവരെ മാനേജ് ചെയ്യാന്‍ എന്നെ ഏല്പിച്ചു . പിന്നെ ഞാന്‍ അവിടെ ഒരു ചെറിയ മാനേജര്‍ ആയി . എല്ലാരും എന്നെ അസിസ്റ്റന്റ്‌ മാനേജര്‍ എന്നാണ് വിളിക്കുന്നത്.

അതിനിടയില്‍ ഞാന്‍ ഇവിടെ നാട്ടില്‍ ചില ജോലികള്‍ നോക്കി. +2 ആയപ്പോള്‍ പത്രക്കാരന്‍ ആയി .
ഒരു വീഴ്ചയോടെ അത് നിറുത്തി . പിന്നെ കാറ്റെരിംഗ് സംഗത്തില്‍ കൂടി . കാശ് വന്നു .വീട്ടില്‍ തീരുന്നു .
അങ്ങനെ ഞാന്‍ കോളേജില്‍ ചേര്‍ന്നു. കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തു ബ ഇംഗ്ലീഷ് സാഹിത്യം എടുത്തപ്പോള്‍ എല്ലാരും ചോദിച്ചു .എന്തിയെ വേറെ കര്സിനോന്നും പോയില്ലേ. പിന്നെ മാര്‍ക്ക്‌ കുറവായിരിക്കും അല്ലെ . എന്നിങ്ങനെ പല ചോദ്യങ്ങള്‍ .

BCA ക്ക് പോകാന്‍ പറ്റാത്ത വിഷമത്തില്‍ എടുത്തതാണ് ഇത് . പഠിക്കുക . അവിടെ മറ്റൊന്നും ഉണ്ടായിരുന്നില്ല മനസ്സില്‍ . ഞാന്‍ ഒരു പടിപിസ്റ്റ് അല്ല . ഒരു സാദാരണ പയ്യന്‍ . അയല്‍പക്കത്തുള്ള ചെറുക്കന്‍ ഒരു പക്ഷെ ഞാന്‍ ആകാം . കാരണം എന്നെ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ പോകുന്നതിനു തല്ലിയിട്ടുണ്ട്.മാവേല്‍ കല്ലെറിഞ്ഞതിനു സ്കൂളില്‍ മുട്ട് കുത്തി നിറുത്തിയിട്ടും ഉണ്ട്. പഠിക്കുന്നില്ല ഉഴപ്പാണ് എന്ന് ടീച്ചര്‍മാര്‍ പറഞ്ഞിട്ടുണ്ട്. എല്ലാ കേസിലും ഞാന്‍ മുന്‍പില്‍ ഉണ്ട്. പക്ഷെ അവസാന പരിക്ഷയില്‍ ഞാന്‍ ജയിക്കും .അവന്‍ പഠിച്ചു തുടങ്ങി എന്ന് പറയിപ്പിക്കും പിന്നെ ഉഴപ്പി തുടങ്ങി എന്നും പറയിപ്പിക്കും .

അങ്ങനെ ഞാന്‍ കോളേജില്‍ എത്തി .അവിടെ അല്‍പ്പം സീരിയസ് ആയിരുന്നു . വേറെ ഒന്നും അല്ല അപ്പന്‍ കാശ് തരല്‍ നിറുത്തി . അല്പം കഞ്ഞി മാത്രം തരും. അങ്ങനെ ഒരു അഷ്ടിക്കു വകയില്ലതവനായി .ബാങ്കിലെ പൈസ കുറഞ്ഞു വന്നു .

അങ്ങനെ എന്നെ ഒരു ബുസിനെസ്സില്‍ എത്തിച്ചു .മനുഷ്യന്റെ അവസ്ഥകള്‍ അവനെ പലതും ചെയ്യിക്കും. ഞാന്‍ തുടങ്ങി Network Marketing .അതും RMP . അയലോക്കത്തെ ചേട്ടന്മാര്‍ ചിരിച്ചു .മണ്ടന്‍ , വാശി ആയി . ചെയ്തു . ബിസിനസ്‌ . Tycoons International . ഞാന്‍ ചെയ്തു .കാരണം എനിക്ക് പണമായിരുന്നു ആവശ്യം . പണം ആവശ്യമുള്ളവരെ കണ്ടെത്തുക എന്നതായിരുന്നു അല്പം റിസ്ക്‌.

പക്ഷെ “If there is a will there is a way ” വാ കീറിയ ദൈവം കഴിക്കാനും തരും . എന്നോ ഒരിക്കല്‍ അപ്പന്‍ പറഞ്ഞതാണ്‌ .

എനിക്ക് ഉയരങ്ങളില്‍ പറക്കുവനാണ് മോഹം . oru BMW തരുമോ ? അധ്വാനിക്കാതെ ദൈവം ഒന്നും വീട്ടില്‍ റേഷന്‍ ആയി കൊണ്ട് തരില്ല .

ബിസിനസ്‌ ചെയ്തു. ചിലര്‍ പുച്ഛത്തോടെ നോക്കി . അയ്യേ ഇതൊക്കെ ഒരു ബിസിനസ്‌ . കൊള്ളാം ചെയ്യ് . കാണട്ടെ .

ചിലര്‍ കൂടെ കൂടി , ജീവിക്കാന്‍ .. അവര്‍ രെക്ഷപെട്ടു .

സര്‍ , ഹോട്ടല്‍ എത്തി .

ഓ … ഇന്ന് എന്റെ ടീം നായകന്മാരുടെ മീറ്റിംഗ് ആണ് . എന്റെ കൂടെ നിന്നവര്‍ . എന്നോടൊപ്പം വളര്‍ന്നവര്‍.

ഹലോ സര്‍ , Welcome to Metlon Hotels . ഞാന്‍ ഒന്ന് ചിരിച്ചു , ഓര്‍മ്മയുണ്ടോ സര്‍ ,ഞാന്‍ ഒരിക്കല്‍ വന്നിരുന്നു വീട്ടില്‍ , ഒരു പ്ലാന്‍ പറയാന്‍ , അന്നും സര്‍ ഇവിടെ വര്‍ക്ക്‌ ചെയ്യുകയായിരുന്നു.

ഉവ്വ് സര്‍ ഇപ്പോള്‍ ഓര്‍ക്കുന്നു . ഞാന്‍ ജീവിക്കാന്‍ മറന്നു പോയി സര്‍ . അയാള്‍ നെടുവീര്പെട്ടു .

അവസരം നിഷേധിക്കപെട്ടിട്ടില്ല . അപ്പോള്‍ Managing Director വന്നു അയാളോട് പറഞ്ഞു .

Hey man ,he is one of our Share Holders . അത് എനിക്കും ഒരു പുതിയ അറിവായിരുന്നു. ഞാന്‍ അവരുടെ 30 ശതമാനം ഓഹരികള്‍ എന്റെ കമ്പനി വാങ്ങിയിരിക്കുന്നു .

അയാള്‍ എന്നെ ആരാധനയോടെ നോക്കുന്നു . എന്റെ Team Meeting ഇല്‍ ഞാന്‍ പറഞ്ഞു ” അബ്ദുല്‍ കാലം അഗ്നി ചിറകുകള്‍ കൊണ്ട് ബഹിരാകാശം മുട്ടി പറന്നു . സ്വപ്നങ്ങള്‍ക്ക് ചിരകുണ്ടാകട്ടെ . … ആ ചിറകിലേറി നിങ്ങള്ക്ക് പറക്കാം .

ഒരു വലിയ കരഹോഷം ഞാന്‍ കേട്ടു. പണ്ട് ആ മാനേജര്‍ സര്‍ നോട്‌ പ്ലാന്‍ പറഞ്ഞപ്പോള്‍ ഇതേ വാക്കുകള്‍ ഞാന്‍ പറഞ്ഞിരുന്നു . അന്ന് അദ്ദേഹം എന്നെ കളിയാക്കി ചിരിച്ചു …

MSW എടുക്കു ജോലി കിട്ടും . ഞാന്‍ എന്റെ മുന്‍പില്‍ ഇരിക്കുന്ന ആ സമുഹത്തെ നോക്കി . അതാ ഇരിക്കുന്നു , ആ മാനേജര്‍ .

ചിറകുള്ള സ്വപ്നങ്ങളുമായി പറക്കാന്‍ . ഉയര്‍ന്നു പറക്കാന്‍

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s